s

ആലപ്പുഴ : അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ പാർട്ടി നേതാക്കളേയും മന്ത്രിമാരേയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സർക്കാർ പരാജയഭീതിയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.വിദ്യാധരൻ, ബി.വിശ്വരൂപൻ കായംകുളം, ശ്രീകുമാർ ,പ്രസാദ്, ഷെരീഫ്, തുടങ്ങിയവർ സംസാരിച്ചു.