കായംകുളം: കാപ്പിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയതിന് 5 ഭാരവാഹികളെ സസ്പെൻഡ് ചെയ്ത നടപടി ഡി.സി.സി നേതൃത്വം പിൻവലിച്ചു.

പ്രാദേശിക നേതാക്കളായ ശശി കൂടാരത്തിൽ,രവീന്ദ്രൻ തച്ചേത്തറ,ആസാദ് പുത്തൻപുരയിൽ ,നിയാസ് പനച്ചമൂട്ടിൽ ,ബാബു തയ്യിൽ എന്നിവർക്കെതിരെയുള്ള നടപടികളാണ് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് പിൻവലിച്ചത്.