ambala

അമ്പലപ്പുഴ : കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി റംസാൻ കിറ്റ് വിതരണം ചെയ്തു. സ്കൂൾ മാനേജർ നാസറുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. കാക്കാഴം ജമാഅത്ത് സെക്രട്ടറി ഷുക്കൂർ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ എ.എൽ.ഹസീന , പി. ടി .എ പ്രസിഡന്റ് സീന ബഷീർ, വൈസ് പ്രിൻസിപ്പൽ ജെ.ശ്രീദേവി എന്നിവർ പങ്കെടുത്തു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതി കുട്ടികളിൽ വളർത്തിയെടുക്കാൻ പദ്ധതിക്ക് കഴിയുമെന്ന് പ്രിൻസിപ്പൽ ഹസീന പറഞ്ഞു.