ആലപ്പുഴ: സി.പി.എം ആലപ്പുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.കെ.നായനാർ സ്മാരകത്തിൽ നടന്ന ഇ.എം.എസ് - എ.കെ.ജി അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. വി.ബി.അശോകൻ, കെ.കെ.ജയമ്മ, ഡി.ലക്ഷ്മണൻ, വി.എസ്.മണി തുടങ്ങിയവർ പങ്കെടുത്തു. ടി.വി.രാജേഷ് സ്വാഗതവും അജയസുധീന്ദ്രൻ നന്ദിയും പറഞ്ഞു.