ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ഭാഗത്ത് കാർ ഇടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാർ മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് ശ്രീജിത്ത് ഭവനിൽ ഗോപാലന്റെ മകൻ രാജേന്ദ്രൻ (55, തോട്ടപ്പള്ളി കനാൽ പുതുവലിൽ (ബണ്ടുചിറ) പ്രസാദ് (54) എന്നി​വരാണ് മരി​ച്ചത്. ഇന്നലെ വൈകിട്ട് 4.45 ഓടെ ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് വടക്കുഭാഗത്തായിരുന്നു അപകടം. മേസ്തിരിമാരായ രാജേന്ദ്രനും പ്രസാദും അമ്പലപ്പുഴയിൽ നിന്ന് പണി കഴിഞ്ഞ് തോട്ടപ്പള്ളിയിലേക്ക് പോകവേ എറണാകുളം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു. തെറിച്ച് റോഡിൽ വീണ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ. രാജേന്ദ്രന്റെ ഭാര്യ:വത്സല. മക്കൾ: ശ്രീലാൽ, ശ്രീജിത്ത്.

പ്രസാദി​ന്റെ ഭാര്യ: സിന്ധു. മക്കൾ: പ്രസീത, പ്രണവ് .