
ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമ നിരീക്ഷണം ശക്തമാക്കാൻ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി) ഓഫീസും മീഡിയ സെന്ററും ജില്ല പഞ്ചായത്ത് മിനി ഹാളിൽ പ്രവർത്തനം ആരംഭിച്ചു. കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
എ.ഡി.എം വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, തഹസിൽദാർ എസ്.അൻവർ, തിരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ഗ്ലാഡ്വിൻ ടി.എ., എസ്.എം. ഫാമിൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് എം.സി.എം.സിയുടെ പ്രവർത്തനം.