s

ആലപ്പുഴ: ജില്ലയിലെ ദേശസാൽകൃത ബാങ്കുകളുടെ മാനേജർമാരുടെ പേരിലുള്ള ആയുധ ലൈസൻസുകൾ, ജില്ലാ റൈഫിൾ അസോസിയേഷന്റെ പേരിലുള്ള ആയുധ ലൈസൻസ് എന്നിവയൊഴികെ ജില്ലയിലെ എല്ലാ ആയുധ ലൈസൻസികളുടെ കൈവശമുള്ള തോക്കുകളും ഏപ്രിൽ 6ന് മുമ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുമ്പാകെയോ അംഗീകൃത ആർമറികളിലോ ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ സ്ഥിരതാമസമായിട്ടുള്ള വ്യക്തികൾ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേക്ക് റീ-രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ലൈസൻസുകൾ എത്രയും വേഗം റീ-രജിസ്റ്റർ ചെയ്യണം.