ആലപ്പുഴ: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്ന തീയതി 25ന് അവസാനിക്കുന്ന സാഹചര്യത്തിൽ കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിന്റെയും ജില്ലാസ്വീപ്പ് ടീമിന്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ സെന്റ് ജോസഫ് കോളജ്, ചേർത്തല എൻ.എസ്.എസ് കോളേജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ചമ്പക്കുളം ഫാദർ തോമസ് പോരുക്കര കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിൽ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്‌ക്കും ബോധവത്കരണവും സംഘടിപ്പിച്ചു.