sc

കായംകുളം.ഏവൂർ - മുട്ടം റോഡിൽ കായംകുളം മത്സ്യ മാർക്കറ്റിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു അപകടം. കായംകുളം ടൗണിൽ നിന്നും പത്തിയൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പത്തിയൂർ സ്വദേശിയുടെ കാർ മത്സ്യ മാർക്കറ്റിനു സമീപമുള്ള ചെരുപ്പുകടയുടെ മുൻഭാഗം ഇടിച്ചു തകർത്ത ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.