കുട്ടനാട്: കെ.എസ്.കെ.ടി.യു വിട്ട് സ്വതന്ത്രനിലപാട് സ്വീകരിച്ച തൊഴിലാളികളെ ചുമടെക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ഉന്തിലും തള്ളിലും കലാശിച്ചു. കാവാലം കൃഷിഭവനിൽപ്പെട്ട ആറായിരംകായലിലെ കൊയ്ത്ത് കഴിഞ്ഞ നെല്ല് ചുമക്കുന്നതുമായി ബന്ധപ്പെട്ട തൊഴിലാളിത്തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടർന്ന് ചുമടെടുക്കാതെ തിരികപോയ തൊഴിലാളികൾ ലേബർ കമ്മീഷനിൽ പരാതി നൽകി. സി.പി.എമ്മിൽ ശക്തമായ വിഭാഗീയതയുടെ ഭാഗമായിട്ടാണ് ഒരുവിഭാഗം തൊഴിലാളികൾ കെ.എസ്.കെ.ടി.യു വിടാനും സ്വതന്ത്രനിലപാട് സ്വീകരിക്കാനും കാരണം.