
ആലപ്പുഴ: ലോക ജലദിനത്തിൽ അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സിന്റെയും യുനെസ്‌കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേണിങ്ങ് ഫോർ സസ്റ്റെയിനബിൾ ഇന്നോവേഷൻ ആൻഡ് ഡെവലപ്മെന്റിന്റെയും നേതൃത്വത്തിൽ ജല സംരക്ഷണ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ആറാട്ടുപുഴ 14-ാം വാർഡിൽ കള്ളിക്കാട് നടത്തിയ ചടങ്ങ് ആറാട്ടുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ ഉദ്ഘാടനം ചെയ്തു. വാർഡംഗം സജു പ്രകാശ്, അമൃതശ്രീ ആറാട്ടുപുഴ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.വന്ദന, അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സിലെ അദ്ധ്യാപകരായ പ്രൊഫ. വിനോദ് പി.ടി, ഡോ.പി.രാജി, ഡോ.സജിത് കുമാർ, ഡോ.ശ്രുതി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രദേശവാസികളായ 150 ഓളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.