
മാന്നാർ: കുട്ടംപേരൂർ പഴവൂർ ശിവപാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടപ്പന്തലിന്റെയും കളിത്തട്ടിന്റെയും ഉദ്‌ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. അനിൽ പഴവൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, സുജിത്ത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, കലാധരൻ കൈലാസം, തോമസ് ചാക്കോ, ഹരി കുട്ടംപേരൂർ, ശരത്ത് രമാലയം, മധു കുമാർ, ചിത്ര എം.നായർ, രാധാകൃഷ്ണൻ വേലൂർ മഠം,സോമലതാ ബാഹുലേയൻ, അജിത്ത് പഴവൂർ തുടങ്ങിയവർ സംസാരിച്ചു.