
കുട്ടനാട് : കൈനടി വാഴത്തോപ്പിൽ പാലത്തിന് കിഴക്കുവശം നടത്തിയ വാഹന പരിശോധനക്കിടെ 11 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് പിടികൂടി. കാവാലം വില്ലേജിൽ നീലംപേരൂർ പഞ്ചായത്ത് 13ാം വാർഡ് പുതുപ്പറമ്പിൽ ബിനീഷാണ് ( കുഞ്ഞുമുത്ത്, 29) കൈനടി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 500 മില്ലിയുടെ 22പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു മദ്യം.
കൈനടി സി.ഐ കെ.ബാലന്റെ നേതൃത്വത്തിൽ എസ്.ഐ എ.ജെ.ജോയി, സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ, ആഷിഷ്, ജയപ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.