മാന്നാർ: തൃക്കുരട്ടി മഹാദേവക്ഷേത്രത്തിനു കീഴിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കുട്ടമ്പേരൂർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 ,25 തീയതികളിലായി നടക്കും .തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാട്, മേൽശാന്തി ശരത് പരമേശ്വരൻനമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 8.30ന് പൊങ്കാല. ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 4ന് ആലുംമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്തും, ഊരുവലത്തും രാത്രി 7ന് ദീപക്കാഴ്ച, 8 മുതൽ നാടൻപാട്ട്, കരാക്കെ ഗാനമേള, വൺമാൻഷോ. തിങ്കളാഴ്ച രാവിലെ 9മുതൽ കലശപൂജയും കലശാഭിഷേകവും. വൈകിട്ട് 3ന് നാരായണീയം, രാത്രി 7.30ന് കുത്തിയോട്ടപ്പാട്ടും ചുവടും.