photo

ചേർത്തല: താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയുള്ള വാർഡുകളിൽ വേനൽ ചൂടിൽ വിഷമിക്കുന്ന രോഗികൾക്കായി ഫാനുകൾ വിതരണം ചെയ്ത് ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മി​റ്റി. പത്ത് ഫാനുകളാണ് വാങ്ങി നൽകിയത്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്,ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ എന്നിവർ ചേർന്ന് ഫാനുകൾ കൈമാറി.ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ,ആശുപത്രി സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്,ഡോ.അജ്മൽ,ഡോ.ജോസഫ് ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഗീതാശങ്കർ, റെജി,ജിയോ തോമസ്,ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു