
എരമല്ലൂർ: എസ്.എൻ.ഡി പിയോഗം 5719-ാം നമ്പർ കാക്കതുരത്ത് ഡോ. പൽപ്പു മെമ്മോറിയൽ ശാഖാങ്കണത്തിൽ നിർമ്മിച്ച ഗുരുദേവക്ഷേത്രം സമർപ്പണവും ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും , ആലുവ യൂണിയൻ സെക്രട്ടറിയും വാസ്തു ജ്യോതിഷ തന്ത്ര വിദ്യാപണ്ഡിതനുമായ തൃക്കാക്കര കങ്ങരപ്പടി കുന്നും പുറത്ത് കെ.എൻ.ശശാങ്കൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. പ്രസിഡന്റ് ഷിജു പതിയാപറമ്പ്, വൈസ് പ്രസിഡന്റ് തമ്പി കായിപ്പുറം, സെക്രട്ടറി വിനീഷ് ചെങ്ങളത്ത്, നിർമ്മാണ കമ്മിറ്റി ചെയർമാൻ രതീഷ് വടക്കെമുറി, കൺവീനർ വിജീഷ് ചെങ്ങളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.