ആലപ്പുഴ: തീരദേശത്തെ വിറ്റുതുലച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും വരുന്ന ലോക്‌സഭാ തിഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ പറഞ്ഞു. ആലപ്പുഴ പാർലമെന്റ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് തുറവൂർ വെസ്റ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.വിജയ് കുമാർ വാലയിൽ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് ചിങ്കുതറ, തുറവൂർ ദേവരാജ്, പി.ബി.ജോൺസൺ, സജിമോൾ ഫ്രാൻസിസ്, പുഷ്‌ക്കരൻ, മോളി രാജേന്ദ്രൻ, സി.ഒ.ജോർജ്, സിജി, വിമലാ ജോൺസൺ, വർഗ്ഗീസ് കാക്കശേരിൽ എന്നിവർ സംസാരിച്ചു.