
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്ര അവകാശികളായ പതിമൂന്ന് കരകളുടെ എതിരേൽപ്പ് മഹോത്സവത്തിന് തുടക്കമായി. കരക്രമം അനുസരിച്ച് ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റംതെക്ക്, മേനാമ്പളളി, നടക്കാവ് എന്നിങ്ങനെയാണ് എതിരേൽപ്പ് മഹോത്സവം നടക്കുന്നത്. ഇന്നലെ ഈരേഴ തെക്ക് കരയുടെ ഉത്സവം നടന്നു.
ഭദ്രകാളി മുടിയോടു കൂടിയ എഴുന്നളളത്താണ് നടന്നത്. ഇത് ഈരേഴ തെക്ക് കരയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ്. ഇന്ന് ഈരേഴ വടക്ക് കരയുടെ എതിരേൽപ് മഹോത്സവം നടക്കും.