
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം വെട്ടിയാർ പാറക്കുളങ്ങര 220ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്ന് സമാപിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് സുബാഷ് കൊടിയേറ്റ് നിർവ്വഹിച്ചു. ഇന്ന് രാവിലെ 7ന് ഗുരുസ്തുതി, വൈകിട്ട് 6.30ന് നാഗസ്വരക്കച്ചേരി, രാത്രി 7.15ന് കൊടിയിറക്ക്, 7.15ന് നൃത്തസന്ധ്യ, 8ന് നൃത്തനാടകം എന്നിവ നടക്കും.