മാവേലിക്കര : ഉമ്പർനാട് വാഴയിൽ ഭദ്രാ ഭുവനേശ്വരി ക്ഷേത്രത്തിലേ 11ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നു മുതൽ 25വരെ നടക്കും. തന്ത്രി മാന്നാർ താഴ്വനമേടയിൽ ടി.കെ ശിവശർമ്മൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് തിരുവാതിര, സാക്സോഫോൺ കച്ചേരി. 24ന് ഭാഗവത പാരായണം, വൈകിട്ട് 7ന് കവിസംഗമം, കുത്തിയോട്ടചുവടും പാട്ടും. 25ന് മൃത്യുഞജയ ഹോമം, നാഗസന്നിധിയിൽ നൂറും പാലും പൂജ, വൈകുന്നേരം 3.30ന് എതിരേൽപ്പ് .