
അമ്പലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി ചേർന്ന യു.ഡി.എഫ് അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റി കൺവെൻഷൻ കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ ജനത കെ. സി. വേണുഗോപാലിന് ചരിത്ര ഭൂരിപക്ഷമാവും ഇക്കുറി നല്‍കുകയെന്നും അതിനായി മുഴുവൻ യു.ഡി.എഫ്. പ്രവർത്തകരും കൂട്ടായിയ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി. ദിൽജിത്ത്, അഡ്വ.ആർ. രാജശേഖരൻ, ടി. എ. ഹാമിദ്, അഡ്വ.ആർ.സനൽ കുമാർ,നവാബ് മുസ്ലിയാർ, എ .ആർ.കണ്ണൻ, ബിന്ദു ബൈജു തുടങ്ങിയവർ പങ്കെടുത്തു.