photo

ചേർത്തല:ഫാസിസത്തേയും വർഗീയതയേയും ഏകാധിപത്യത്തെയും എതിർത്തു തോൽപ്പിക്കണമെങ്കിൽ രാജ്യത്ത് ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചേർത്തല മുനിസിപ്പൽ മൈതാനിയിൽ നടന്ന സി.കെ.ചന്ദ്രപ്പൻ,കെ.ആർ.സ്വാമിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയെന്നത് രാജ്യത്തിന്റെ നിലനിൽപ്പിനാവശ്യമാണ്. ഒരുമിച്ചു നിന്ന് ഇതിനായി പോരാടേണ്ട ഘട്ടമാണിത്.എന്നാൽ,​ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് പിന്നാക്കം പോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്റി പി.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.ബി.ബിമൽ റോയി അദ്ധ്യക്ഷനായി.ടി.ജെ.ആഞ്ചലോസ്,ഡി.സുരേഷ് ബാബു, എം.കെ.ഉത്തമൻ, എൻ.എസ്.ശിവപ്രസാദ്, എം.സി.സിദ്ധാർത്ഥൻ,പി.എം.അജിത്കുമാർ എന്നിവർ സംസാരിച്ചു.