ഹരിപ്പാട്: വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെ യുവാക്കളെ പൊലീസ് പിടികൂടി. ആറാട്ടുപുഴ കളളിക്കാട് പുത്തൻവീട്ടിൽ ആൽബി ആനന്ദ്(25), കരിത്തറയിൽ ശ്യാംദാസ് (കുക്കു-23) എന്നിവരെയാണ് ഇന്നലെ വൈകിട്ട് ആറരയോടെ ആൽബി ആനന്ദിന്റെ വീട്ടിൽ നിന്ന് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. . 30 ലിറ്റർ കോടയും മുക്കാൽ ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എസ്.എച്ച്.ഒ. ടി.എസ്. ശിവപ്രകാശിന്റെ നിർദേശപ്രകാരം എസ്.ഐ. ടി.കെ. സുധീർ, സീനിയർ സി.പി.ഒ. ശ്യാം, സി.പി.ഒ.മാരായ വിഷ്ണു, അഖിൽ മുരളി എന്നിവരാണ് തിരച്ചിൽ നടത്തിയത്.