
ഹരിപ്പാട് : കടലോരത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയവിള ദേവീസദനത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ സജീവ് ലാലാണ് (46) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ ആറാട്ടുപുഴ നല്ലാണിക്കൽ സ്‌കൂളിന് തെക്കു ഭാഗത്ത് കുറ്റിക്കാടുളള പ്രദേശത്തെ മരത്തിൽ തൂങ്ങി നിൽക്കുന്നത് സമീപവാസികളാണ് കണ്ടത്. തൃക്കുന്നപ്പുഴ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് താത്കാലിക ജീവനക്കാരനായിരുന്നു. മാതാവ്: ശാന്തമ്മ. ഭാര്യ: നിഷ. മകൾ: ലാവണ്യ. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. വീട്ടുവളപ്പിൽ.