ആലപ്പുഴ: മഹാകവി കുമാരനാശാൻ സ്മാരക സംഘം മുൻ സെക്രട്ടറി, കൗൺസിൽ മുൻ അംഗം, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച അഡ്വ. കെ.എം.മജീദിന്റെ നിര്യാണത്തിൽ ആശാൻ സ്മാരക സംഘം കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പങ്കജാക്ഷൻ, കൗൺസിൽ അംഗങ്ങളായ ഡോ. എം.ആർ.രവീന്ദ്രൻ, കെ.രാമകൃഷ്ണൻ, എൻ.മോഹനൻ, ജി.രാജൻ, വി.ഭാസ്കരൻ എന്നിവർ സംസാരിച്ചു.