ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 112-ാം ശാരദാപ്രതിഷ്ഠയുടെ വാർഷികവും 62-ാം ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും മഹാകവി കുമാരനാശാന്റെ നിര്യാണശതാബ്ദികളുടെ സമാപനവും ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 9ന് മുല്ലയ്ക്കൽ ശ്രീവിനായക ഹാളിൽ നടക്കുന്ന ധർമ്മമീമാംസാ പരിഷത്ത് ജി.ഡി.പി.എസ് കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനഗിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ചേർത്തല എസ്.എൻ കോളേജ് മലയാളം വിഭാഗം റിട്ട. പ്രൊഫസർ എം.വി കൃഷ്ണമൂർത്തി എന്നിവർ പഠനക്ളാസുകൾ നയിക്കുമെന്ന് ജില്ലാസെക്രട്ടറി എം.ഡി.സലിം അറിയിച്ചു.