
അമ്പലപ്പുഴ: കോമന കട്ടക്കുഴി ശ്രീ ഭുവനേശ്വരി - ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പൂരപ്പൊങ്കാല നടന്നു. എസ്.എൻ എൽ.പി സ്കൂൾ പ്രഥമാദ്ധ്യപിക എൻ.ആർ. രമ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല നിവേദിച്ചു. ഉപദേശക സമിതി ചെയർമാൻ വി. പൊന്നപ്പൻ, കൺവീനർ സി.പി. ശാന്ത,ജോ.കൺവീനർ ബൈജു വാസുദേവൻ ,വൈസ് ചെയർമാൻ എസ്. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീനാരായണ കലോത്സവ സമാപന സമ്മേളനം, തിരിപിടുത്തം , ആറാട്ട് തുടങ്ങിയവയോടെ ഉത്സവം സമാപിച്ചു.