ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം വിജയകരമായിരുന്നെന്ന് ഡി.സി.സി ഓഫിസിൽ ചേർന്ന യു.ഡി.എഫ് കോർകമ്മിറ്റി യോഗം വിലയിരുത്തി.
കെ.സി സ്ഥാനാർത്ഥി ആയതോടെ പ്രവർത്തകരെല്ലാം വൻ ആവേശത്തിലാണെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിയ്ക്കാനുള്ള സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും യോഗം വിലയിരുത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കെ.പി.സി.സി പ്രചാരണ വിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും പങ്കെടുത്തു.
യു.ഡി.എഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ.സി.ജോസഫ്, അജയ് തറയിൽ, എം.ലിജു, അഡ്വ. ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ.ഷാജിമോഹൻ, കൺവീനർ അഡ്വ. ബി.രാജശേഖരൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി.സുഗതൻ, എം.മുരളി, റഹിം വെറ്റക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.