s

ആലപ്പുഴ: ജില്ലാ ടി.ബി യൂണിറ്റിന്റെയും വനിതാ ശിശു ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്ഷയരോഗദിനാചരണ ജില്ലാതല പരിപാടിഡി.എം.ഒ ഡോ.ജമുനാ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.അനു വർഗീസ് അധ്യക്ഷയായി. ജില്ലാ ടിബി ഓഫീസർ ഡോ. ഷാനി. എം സ്വാഗതം പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കോശി സി. പണിക്കർ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ.കെ.വേണുഗോപാൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ആർദ്രം നോഡൽ ഓഫീസർ ഡോ.ബിനോയ്. ടി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ജീന, ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രൻ ടി.പി തുടങ്ങിയവർ സംസാരിച്ചു.