ആലപ്പുഴ : 2025 ഓടെ കേരളത്തിൽനിന്ന് ക്ഷയരോഗം നിർമാർജനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ വേണുഗോപാൽ പറഞ്ഞു. ലോക ക്ഷയരോഗദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന സമ്മേളനം ഡി.എം.ഒ ഡോ. ജമുനാ വർഗീസ് ഉദ്ഘാടനം ചെയ്തു