s

ആലപ്പുഴ : സി.പി.ഐ നേതാവ് ടി.വി.തോമസ് അനുസ്മരണ സമ്മേളനം 26 ന് വൈകിട്ട് 5 ന് നഗര ചത്വരത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും . സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി മുഖ്യ പ്രഭാഷണവും ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണവും നടത്തും . ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ അധ്യക്ഷത വഹിക്കും . എ.എം.ആരിഫ് , അഡ്വ.വി.മോഹൻദാസ് , ആർ.സുരേഷ് , പി.ജ്യോതിസ് , പി.എസ്.എം ഹുസൈൻ , അഡ്വ.പി.പി.ഗീത, പി.കെ.ബൈജു എന്നിവർ പങ്കെടുക്കുമെന്ന് ആലപ്പുഴ മണ്ഡലം സെക്രട്ടറി പി.കെ.സദാശിവൻ പിള്ള അറിയിച്ചു .