
ആലപ്പുഴ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻകാരും (തൊഴിലാളി പെൻഷൻ, കുടുംബ പെൻഷൻ, സാന്ത്വന പെൻഷൻ) ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി
ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഈ തീയതിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർക്കേ തുടർന്ന് പെൻഷൻ ലഭിക്കുകയുള്ളുവെന്ന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആലപ്പുഴ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0477-2267751.