ആലപ്പുഴ: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തായതിൽ നിന്ന് ജനശ്രദ്ധ തിരിയ്ക്കാനും അത് മൂടിവയ്ക്കാനുമാണ് നരേന്ദ്രമോദി ഇ.ഡിയെക്കൊണ്ട് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യിച്ചതെന്ന് ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ് മോദിയുടേത്. ഭരണപരാജയം മൂടിവയ്ക്കുന്നതിനാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പൗരത്വഭേദഗതി നിയമം നടപ്പിപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വന്നത്. ഈ നിയമം പിൻവലിക്കുന്നതുവരെ കോൺഗ്രസ് പോരാടും. കേസുള്ളവരെയെല്ലാം ബി.ജെ.പിയിൽ ചേർക്കാനുള്ള ശ്രമം തുടരുകയാണ്.
തനിയ്ക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിയ്ക്കുന്ന ശോഭാ സുരേന്ദ്രന്റെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കാൻ കെ.സി വെല്ലുവിളിച്ചു. ബിജെപിയ്ക്ക് വേണ്ടി വൻ പി.ആർ വർക്കാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ചെയ്യുന്ന
തെന്നും അദ്ദേഹം പറഞ്ഞു.