ആലപ്പുഴ: തെക്കനാര്യാട് ചെമ്പത്തറ ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം ഇന്ന് മുതൽ 31 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ഭദ്രദീപ പ്രകാശനത്തോടെ സപ്താഹ യജ്ഞ നടപടികൾ ആരംഭിക്കും. വൈകിട്ട് 7.30ന് ആചാര്യ വരണം, 8ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. തന്ത്രി ചേർത്തല ജയ തുളസീധരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നാളെ മുതൽ എല്ലാദിവസവും 7ന് സൂക്ത ജപം, 7.30ന് ഭാഗവത പാരായണം, 12.30ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിവ നടക്കും. ഏപ്രിൽ 6 മുതൽ 10 വരെയാണ് ക്ഷേത്രത്തിലെ മീന ഭരണി ഉത്സവം.സമാപന ദിവസമായ 10ന് രാത്രി 8ന് തിരുവാതിര, 8.30ന് നാടകം.