ചേർത്തല : എസ്. എൻ.ഡി.പി യോഗം 734-ാം നമ്പർ അറവുകാടും ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ്മാൻ ഭവ പദ്ധതിയിൽപ്പെടുത്തി സൗജന്യ മെഡിക്കൽ ക്യാമ്പ് 25 തിങ്കൾ രാവിലെ 9 ന് ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. ജീവിത ശൈലി രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ് ഉണ്ടായിരിക്കും. ഡോ.സന്ധ്യ, ആർ. കമ്മത്ത്, ഡോ. ചൈതന്യ, ഡോ.പി.വി.വീണാമോൾ , ഡോ.കെ.എം. പ്രതിഭ എന്നിവർ നേതൃത്വം നൽകും. പ്രസിഡന്റ്‌ എം.കെ. അശോകൻ, സെക്രട്ടറി അനിൽ കോമരംപറമ്പ്, യൂണിയൻ കൗൺസിലർ കെ.സി. സുനീത്ബാബു, പി.ആർ.പുഷ്കരൻ, വി.വി. വിനീഷ് എന്നിവർ പങ്കെടുക്കും.