മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി. കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 145ാം നമ്പർ

കടവൂർ ശാഖയിൽ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് 3 ന് നടക്കും. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.വിനോദ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഭുവനേന്ദ്രബാബു സ്വാഗതം പറയും. യൂണിയൻ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം കൺവീനർ സുനി ബിജു, ചെട്ടികുളങ്ങര മേഖല കൺവീനർ ശാന്തി ചന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ കമ്മറ്റി അംഗം ചന്ദ്രൻ എെരാറ്റിൽ നന്ദി പറയും..