
ആലപ്പുഴ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. നഗരത്തിലെ പ്രധാന പള്ളികളായ പൂങ്കാവ്, മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി പള്ളി, ആലപ്പുഴ മാർ സ്ലീവാ ഫൊറോനപള്ളി, പുന്നപ്ര സെന്റ് ജോസഫ് ഫെറോനപള്ളി, മാർഗ്രിഗോറിയസ് ദേവാലയം, ചേർത്തല തങ്കിപ്പള്ളി , അറുത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്ക ദേവാലയം, ചേപ്പാട് സെൻ്ര് ജോർജ് ഓർത്തഡോക്സ് ചർച്ച് എന്നിവിടങ്ങളിൽ ഓശാനപെരുനാളിനുള്ള പൂർത്തിയായി. രാവിലെ കുരുത്തോലെ വെഞ്ചരിപ്പ്, പ്രദക്ഷിണം,ഓശാന തിരുനാൾ സമൂഹ ദിവ്യബലി, ധ്യാനം തുടങ്ങിയവ നടക്കും.