ചാരുംമൂട്: ജാതിസെൻസസ് നടത്തണമെന്നും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നുമുള്ള ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരിന്റെ നിലപാടിനെ ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് സ്വാഗതം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ,ലോകസഭ, സഹകരണസംഘങ്ങൾ,ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ജനസംഖ്യാനുപാതികമായി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണം. എങ്കിൽ മാത്രമേ രാജ്യം മതേതരരാഷ്ട്രമായി നില നിൽക്കുകയുള്ളു. സാമൂഹ്യനീതിക്കു വേണ്ടി നിലകൊള്ളുന്ന ഏക പാർട്ടി ബി.ഡി.ജെ.എസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.