കായംകുളം:ഓണാട്ടുകര എ ഗ്രേഡ് ജൈവ പച്ചക്കറി ക്ലസ്റ്ററിന്റെയും കൃഷ്ണപുരം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി രീതി, ജൈവ കീടനാശിനി ഉപയോഗം എന്നിവയെക്കുറിച്ച് പഠന ക്ലാസ് നടത്തി .ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തിലെ സബ്ജക്ട് കമ്മിറ്റി സ്പെഷ്യലിസ്റ്റ് ഡോ.സജ്നാ നാഥ് ക്ലാസ് നയിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് അസീം ഖാൻ അദ്ധ്യക്ഷത വഹിച്ചു.കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രീഹരി കോട്ടിരേത്ത്, അനിതാ വാസുദേവ്, ടി.സഹദേവൻ,കൃഷി ഓഫീസർ ,രേഷ്മ രമേശ് ,ക്ലസ്റ്റർ സെക്രട്ടറി ശിവലാൽ കൃഷി അസിസ്റ്റന്റുരായ ഇന്ദു, ഷെമീർ ക്ലസ്റ്റർ ട്രഷറർ രജനി, ക്ലസ്റ്റർ ജോ.സെക്രട്ടറി മോഹനൻ നായർ എന്നിവർ സംസാരിച്ചു.