കായംകുളം: ഡി.എ കുടിശിഖ മുഴുവനായി അനുവദിക്കാത്ത പിണറായി സർക്കാരിന്റെ അദ്ധ്യാപക വിരുദ്ധ സമീപനത്തിനെതിരേ കെ.പി.എസ്.ടി.എ അമ്പലപ്പുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ സായാഹ്ന ധർണ നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ശ്രീലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ ജോഷി, എം.മനോജ്, ബിജു തണൽ, ഗിരീഷ് കുമാർ, രാജേഷ് കുമാർ, ജയൻ,കെ.ആർ രഞ്ജിനി, മുരുകേഷ്,വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.