lokajala-dinacharanam

ആലപ്പുഴ: ശുദ്ധജലത്തിന് വേണ്ടിയുള്ള യുദ്ധം അതി വിദൂരമല്ലെന്നും ജല സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യവും വരും തലമുറയോടുള്ള പ്രതിബദ്ധതയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആലപ്പുഴ ടൂറിസ്റ്റ് ടെർമിനലിനു സമീപം സംഘടിപ്പിച്ച ലോക ജല ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിൽ ആഗോള ജലദൗർലഭ്യത്തിന്റെ കാര്യകാരണങ്ങളുടെ വിഷയാവതരണം നടത്തി. പരിസ്ഥിതി സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് നിസാർ വീയപുരം അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള വാഴയിൽ, അബ്ദുൽ റഹിം വടക്കേക്കാട്, നിസാർ സേട്ട്, മിർസാദ് മാന്നാർ, മുഹമ്മദാലി, അബ്ദുൽറഹീം താമരക്കുളം, എ.എം. നൗഫൽ, ഇക്ബാൽ താജ്, സ്വാലിഹ് തകഴി, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.