ആലപ്പുഴ :പുന്നപ്ര കാർമ്മൽ എൻജിനിയറിംഗ് കോളേജിൽ കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ (കീം) പരിശീലനത്തിനായുള്ള ഹ്രസ്വകാല ക്രാഷ് കോഴ്‌സ് നടക്കും. ഈ വർഷം എൻട്രൻസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്‌ത കുട്ടികൾക്കാണ് അവസരം. രജിസ്ട്രേഷൻ ചാർജ്ജ് ഒഴികെ മറ്റു ഫീസുകളൊന്നുമില്ല. ഏപ്രിൽ 4 മുതൽ കീം പരീക്ഷാദിനത്തോടടുത്ത ദിവസ വരെ ക്ലാസ് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് അവസരം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും പ്രവൃത്തിസമയത്ത് കോളേജിൽ നേരിട്ടെത്തിയോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം.ഫോൺ - 9446513899, 8330807240, 9072490001. ഇമെയിൽ: office@carmelcet.in