ചേർത്തല: ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ ചേർത്തല പൂരം ഇന്ന് നടക്കും . തെക്ക് ചേരുവാര ഉത്സവദിനമായ ഇന്ന് പുലർച്ചെ നാലിനാണ് തൃപ്പൂരദർശനം.6ന് തൃപ്പൂരക്കുളത്തിലേയ്ക്ക് ആറാട്ട്. 11ന് ആറാട്ട് വരവ് ,തുടർന്ന് ഫ്യൂഷൻ കൈകൊട്ടികളി വൈകിട്ട് 3ന് ഭക്തിഗാനമേള,3.30 ന് പൂരം വേലതുള്ളൽ. തെക്കേ തെരുവിൽ നിന്നാണ് വേലതുള്ളൽ ആരംഭിക്കുന്നത്.4.30ന് വയലിൻ ഫ്യൂഷൻ, വൈകിട്ട് ഏഴോടെ വേലതുള്ളൽ ക്ഷേത്രത്തിൽ എത്തി അന്നം കുമ്പിടീക്കലും നടത്തും. രാത്രി 8ന് ചലച്ചിത്ര പിന്നണി ഗായകൻ സുധീപ്കുമാറിന്റെ സംഗീതനിശ, തുടർന്ന് പള്ളിവേട്ട, പുലർച്ചെ 4ന് ചൂട്ടു പടയണി, പൂരം കൈമാറൽ. ഉത്രം ആറാട്ട് ദിനമായ 25ന് വൈകിട്ട് 3ന് പറക്കെഴുന്നള്ളിപ്പ്,5ന് ഭക്തിഗാനമേള,7ന് ദീപാരാധന,കൊടിയിറക്ക്,7.15ന് നാദസ്വരക്കച്ചേരി,രാത്രി 8ന് സംഗീതസദസ്,തുടർന്ന് ആറാട്ട് വരവ്,എതിരേൽപ്പ്, പുലർച്ചെ 3ന് വലിയകാണിക്ക.