ccc

ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബും കുടുംബശ്രീയും ചേർത്തല ആയൂർ ക്ഷേത്രയും സംയുക്തമായി ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.ചേർത്തല ടൗൺ റോട്ടറി ക്ലബ് റോട്ടറി അസി.ഗവർണർ എം.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായിരുന്നു .കുടുംബശ്രീ യൂണിറ്റിലെയും മറ്റ് പല സംഘടനയിലെയും നിരവധി പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു. ഡോ.രാഖി ഷിനോയ്, ഡോ.മീര മേനോൻ, ഡോ.അനുശ്രീ എന്നിവർ ക്ലാസുകൾ നയിച്ചു. ആയൂർ ക്ഷേത്രയുടെ എം.ഡി ഡോ.ഷിനോയ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതിമോൾ, പി.എ.ജി.അബ്ദുൾ ബഷീർ, ഡോ. ബസന്ത് റോയി തുടങ്ങിയർ സംസാരിച്ചു.