ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനവികസന സദസ് നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ സേതുലക്ഷ്മി അദ്ധ്യക്ഷയായി. മുതുകുളം പഞ്ചായത്ത്തല ലൈബ്രറി നേതൃസമിതി കൺവീനർ തോമസ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി എസ്.കെ.പിള്ള, ലൈബ്രേറിയൻ മിനി ജോർജ്, അജിത് രാജ് എന്നിവർ സംസാരിച്ചു.