ഹരിപ്പാട്: ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ വിജയത്തിനായി വിദ്യാർത്ഥികളുടെ സ്ക്വാഡ് ഏപ്രിൽ ഒന്നു മുതൽ പത്തു വരെ വീടുകളിൽ പ്രചരണം നടത്താൻ എസ്.എഫ്.ഐ ഹരിപ്പാട് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം .ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എ.അനന്തു അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ അഭിജിത്ത്ലാൽ, അജിത്ത് രാജ്, സാന്ദ്ര കൃഷ്ണ, ശ്രീജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.