sss

മുഹമ്മ : മുഹമ്മ സെന്റ് ജോർജ് ഫെറോനയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 40-ാം വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി സ്നേഹ ദീപാർപ്പണം നടന്നു. പള്ളി വികാരി ഫാ. ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം ചെയ്തു. ധ്യാനഗുരു ഫാ. ജോസഫ് കൊല്ലാറ , കൈക്കാരൻമാരായ രാജുമോൻ ജോസഫ് കരിപ്പുറത്ത് , ജിജി പോൾ പട്ടാറ താന്നിയ്ക്കൽ, കത്തോലിക്ക കോൺഗ്രസ് ഫെറോന കോ-ഓർഡിനേറ്റർ തോമസ്സ് അടയ്ക്കാശ്ശേരി, മുഹമ്മ യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ പുല്ലം പാറ, സെക്രട്ടറി വർഗ്ഗീസ് നടുച്ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.