ചേർത്തല : മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് ഓശാന ഞായർ ദിനമായ ഇന്ന് തുടക്കമാകും. രാവിലെ 6.30ന് വടക്കേ കപ്പേളയിൽ ഓശാന തിരുകർമങ്ങൾ ആരംഭിക്കും.കുരുത്തോല വിതരണം, പ്രദക്ഷിണം,തുടർന്ന് ദിവ്യബലി,രാവിലെ 9നും പത്തിനും കുർബാന,ഉച്ചക്ക് മുന്നിന് രോഗി ശുശ്രൂഷ, 4.30 ന് ദിവ്യബലി. 28 ന് പെസഹാ വ്യാഴം. രാവിലെ 6.30 ന് വിശുദ്ധ കുർബാന,കാൽകഴുകൽ ,വൈകിട്ട് 6ന് പൊതുആരാധന തുടർന്ന് അപ്പം മുറിക്കൽ ശുശ്രൂഷ. ദുഃഖ വെള്ളിയാഴ്ച രാവിലെ 6.30 ന് പീഢാനുഭവങ്ങൾ തിരുകർമങ്ങൾ ആരംഭിക്കും.ഫാ ബോണി കട്ടക്കകത്തൂട്ട് സന്ദേശം നൽകും. വൈകിട്ട് 4ന് ആഘോഷമായി കുരിശിന്റെ വഴി . വിലാപയാത്ര,തിരുസ്വരൂപ വണക്കം തുടർന്ന് കബറടക്കം.30ന് രാവിലെ 6. 30ന് വെള്ളം വെഞ്ചിരിപ്പ്, ദിവ്യബലി,രാത്രി 10 30 ന് ഉയർപ്പ് തിരുകർമ്മങ്ങൾ ആരംഭിക്കും.പ്രദക്ഷിണം, വിശുദ്ധ കുർബാന.