ഹരിപ്പാട്: എസ്.എഫ്.ഐ കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് യൂണിറ്റ് സമ്മേളനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീജുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷനായി. എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി എ.അനന്തു, യൂണിറ്റ് സെക്രട്ടറി ആദിത്യൻ, കോളേജ് യൂണിയൻ ചെയർമാൻ നൗഫാൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജസ്ന എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അക്ഷയ് (പ്രസിഡന്റ്), അഹ് ലം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.