കുട്ടനാട്: ലയൺസ് ക്ലബ് ഒഫ് എടത്വാ ടൗണിന്റെ നേതൃത്വത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ആദരിക്കും. കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ഇന്ന് വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ ബിൽബി മാത്യു കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ജോർജിയൻ സ്പോർട്സ് സെന്റർ ഡയറക്ടർ ജിജി ചുടുകാട്ടിൽ മുഖ്യ സന്ദേശം നൽകും. സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, സ്പോർട്സ് ഡിവിഷൻ കൺവീനർ ലയൺ കെ.ജയചന്ദ്രൻ , കോ‌-ഓർഡിനേറ്റർ പി.എം.സന്തോഷ് കുമാർ എന്നിവർ നേതൃത്വം വഹിക്കും.